Advertisment

 പാലക്കാട് മുഖ്യമന്ത്രിയുടെ ഓഫീസ് വാടകയ്ക്ക് ! മെട്രോമാന്റെ തോല്‍വി ആഘോഷമാക്കി സോഷ്യല്‍ മീഡിയ

New Update

പാലക്കാട്: തെരഞ്ഞെടുപ്പ് ആഘോഷങ്ങള്‍ കൊവിഡ് വ്യാപനം കാരണം സോഷ്യല്‍ മീഡിയയിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ബിജെപിയുടെ പതനമാണ് പ്രധാന വിഷയം. ഇതില്‍ മെട്രോമാന്‍ ഇ ശ്രീധരന്റെ തോല്‍വിക്ക് മിക്ക ഇടത്, വലത് സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളും അതീവ പ്രധാന്യം നല്‍കുന്നു.

Advertisment

publive-image

3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത്. ഷാഫിയുടെ മൂന്നാം വിജയമാണിത്. പാലക്കാട് മണ്ഡലത്തില്‍ നിന്ന് 10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നായിരുന്നു മെട്രോമാന്‍ ശ്രീധരന്‍ അവകാശപ്പെട്ടിരുന്നത്. ബൂത്തുകളില്‍ നടത്തിയ കണക്കെടുപ്പില്‍ നിന്നും ബിജെപി കണക്കാക്കുന്ന ഭൂരിപക്ഷമാണെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.

‘തെരഞ്ഞെടുപ്പ് ഫലത്തെകുറിച്ച് അത്രമേല്‍ ആത്മവിശ്വാസം ഉണ്ട്. പാലക്കാട് ടൗണില്‍ ഹെഡ്പോസ്റ്റോഫീസിനടുത്ത് നല്ലൊരു വീട് കണ്ടപ്പോള്‍ ഓഫീസാക്കി മാറ്റാമെന്ന് തോന്നി. മറ്റാര്‍ക്കും കൈമാറരുതെന്ന് പറഞ്ഞുറപ്പിച്ചു. വാടക ഉള്‍പ്പെടെ മറ്റ് കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. പാര്‍ട്ടിയല്ല, ഞാനാണ് അത് ചെയ്തത്. പാലക്കാട് ഉള്ളപ്പോള്‍ എനിക്ക് താമസിക്കാന്‍ കൂടി സൗകര്യമുള്ളതാണ് കണ്ടുവെച്ച വീട്.’

മുകളില്‍ പറഞ്ഞ പ്രസ്താവനയാണ് ഇപ്പോള്‍ ശ്രീധരനും എന്‍ഡിഎ പാളയങ്ങള്‍ക്കും ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത്. പാലക്കാട് മുഖ്യമന്ത്രിയുടെ ഓഫീസ് വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന് ട്രോളന്മാര്‍ പരസ്യമിറക്കി കഴിഞ്ഞു.

 

e sreedharan
Advertisment