ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി: കെ സുരേന്ദ്രന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, March 4, 2021

തിരുവല്ല: മെട്രോമാന്‍ ഇ ശ്രീധരന്‍ കേരളത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശ്രീധരന്റെ നേതൃത്വത്തില്‍ കേന്ദ്രവുമായി സഹകരിച്ച് പതിന്മടങ്ങ് ശക്തിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാനാവുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പതിനെട്ടു മാസം കൊണ്ടു പൂര്‍ത്തിയാക്കേണ്ട പാലാരിവട്ടം പാലം പുനര്‍നിര്‍മാണം അഞ്ചു മാസം കൊണ്ടാണ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്. ഈ വികസന മാതൃകയാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ഇ ശ്രീധരന്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവണമെന്ന് ആഗ്രഹം ബിജെപി പ്രകടിപ്പിച്ചത് അതുകൊണ്ടാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങ് ശക്തിയില്‍ കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഈ ശ്രീധരന്റെ നേതൃത്വത്തില്‍ എന്‍ഡിഎയ്ക്കു കഴിയുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയാവാന്‍ തയാറാണെന്ന്, നേരത്തെ ബിജെപിയില്‍ ചേരും മുമ്പ് ഇ ശ്രീധരന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു

×