തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ ഷാഫി പറമ്പില്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ രാഷ്ട്രീയ വിലയിരുത്തലുകള്‍ റിയലിസ്റ്റിക്കല്ലെന്നും ബിജെപിക്ക് ഒരു മുഖം മാത്രമെയുള്ളു, അത് ഏറ്റെടുക്കാന്‍ കേരളം ആഗ്രഹിക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
/sathyam/media/post_attachments/kfz2DcViBhhFmeEIk61T.jpg)
‘നാടിന് വേണ്ടിയുള്ള ഓട്ടത്തിനാണ് വോട്ട്. എന്റെ ആരോഗ്യവും സമയവും പാലക്കാടിന് വേണ്ടി വിനിയോഗിക്കും. ഞാന്‍ 2011 മുതല്‍ വികസനം തന്നെയാണ് ചര്‍ച്ചയാക്കുന്നത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ രാഷ്ട്രീയമായ വിലയിരുത്തലുകള്‍ റിയലിസ്റ്റിക്ക് അല്ലായെന്ന് തോന്നിയിട്ടുണ്ട്.
അദ്ദേഹം സ്ഥാനാര്‍ത്ഥിയായതോടെ ബിജെപി 45 സീറ്റില്‍ വിജയിക്കുമെന്നാണ് പറയുന്നത്. ബിജെപിയുടെ മുഖം ആകെ മാറിയെന്ന് പറയുന്നു. ബിജെപിക്ക് ആകെ ഒരു മുഖമേയുള്ളു. അത് കേരളം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ല.’ ഷാഫി പറമ്പില്‍ പറഞ്ഞു.
തന്റെ പാഷന്‍ പൊതു പ്രവര്‍ത്തനമാണ്, മറ്റേതെങ്കിലും മേഖലയില്‍ സേഫ് ആയ ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതല്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിചേര്‍ത്തു.