Advertisment

ഭൂമിയുടെ ഉൾക്കാമ്പായ ഇന്നർ കോർ ഇടയ്ക്കു കറക്കം നിർത്തി, അതുവരെ കറങ്ങിയ ദിശ മാറ്റി തിരിച്ചുകറങ്ങിയെന്ന് ശാസ്ത്രജ്ഞർ

New Update

ബെയ്ജിങ്: ഭൂമിയുടെ ഉൾക്കാമ്പായ ഇന്നർ കോർ ഇടയ്ക്കു കറക്കം നിർത്തിയെന്നും അതുവരെ കറങ്ങിയ ദിശ മാറ്റി തിരിച്ചുകറങ്ങിയെന്നു ശാസ്ത്രജ്ഞർ. ചൈനയിലെ പീക്കിങ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരായ യീ യാങ്, ഷിയാഡോങ് സോങ് എന്നിവരാണ് ഈ നിഗമനത്തിനു പിന്നിൽ. നേച്ചർ ജിയോസയൻസ് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

Advertisment

publive-image

2009 ൽ ആണ് എതിർ ദിശയിലുള്ള കറക്കം തുടങ്ങിയത്. 35 വർഷത്തിലൊരിക്കൽ ഉൾക്കാമ്പ് കറങ്ങുന്നതിന്റെ ദിശ മാറും. എൺപതുകളിൽ ആണ് ഇതിനു മുൻപ് ഇങ്ങനെ സംഭവിച്ചത്. ഇനി ഇതുപോലൊരു പ്രതിഭാസം 2040 നു ശേഷമാകും.

ഭൂമി 3 അടുക്കുകളായാണു സ്ഥിതി ചെയ്യുന്നത്. ഉപരിതലത്തിലുള്ള ക്രസ്റ്റ്, മധ്യത്തിലെ മാന്റിൽ, ഉള്ളിലുള്ള ഉൾക്കാമ്പ് അഥവാ കോർ. ഇരുമ്പ്, നിക്കൽ എന്നീ ലോഹങ്ങളാൽ നിർമിതമാണ് കോർ. സ്വർണം, കൊബാൾട്ട്, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളും കോറിൽ അടങ്ങിയിരിക്കുന്നു.

Advertisment