മധ്യപ്രദേശിലും അരുണാചൽ പ്രദേശിലും ഭൂചലനം

author-image
Charlie
New Update

publive-image

അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഭൂചലനം. നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് പുലർച്ചെ നാല് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 3.7 രേഖപ്പെടുത്തി. ഭൂകമ്പത്തിൽ ജീവനാശമോ സ്വത്തുക്കളോ ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ചിട്ടില്ല.

Advertisment

അതേ സമയം മധ്യപ്രദേശിലെ പച്മറിയിൽ പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. രാവിലെ 8.43 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ദിൻഡോരി, ജബൽപൂർ, മണ്ഡ്‌ല, അനുപ്പുർ ബാലഘട്ട്, ഉമരിയ എന്നീ ആറ് ജില്ലകളിലാണ് ആളുകൾക്ക് ഭൂചലനം അനുഭവപ്പെട്ടത്. ഏകദേശം 50 സെക്കന്റോളം പ്രകമ്പനം അനുഭവപ്പെട്ടു.

Advertisment