വെല്ലൂര്‍: തമിഴ്‌നാട് വെല്ലൂരിൽ ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം റിക്ടർ സ്‌കെയിലിൽ 3.6 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്.
/sathyam/media/post_attachments/gurxY6G9XguxJCTbgPW4.jpg)
വെല്ലൂരിൽ നിന്ന് 59 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് എൻസിഎസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.പുലർച്ചെ 4.17ന് 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് എൻസിഎസ് റിപ്പോർട്ട്.
ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് വെല്ലൂരിൽ ലഭിച്ചത്. ഇതിന്റെ ഫലമായി പുഴകളും, ചെക്ക് ഡാമുകളും നിറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജനങ്ങളിൽ ഭീതിയുളവാക്കി ഭൂചലനം ഉണ്ടായത്.
ഈ സാഹചര്യത്തിൽ വെല്ലൂർ, തമിഴ്‌നാട്ടിലെ റാണിപ്പേട്ട്, തിരുപ്പത്തൂർ ജില്ലകളിൽ പാലാർ നദി, ചെക്ക് ഡാമുകൾ, ലോ ലെവൽ പാലങ്ങൾ എന്നിവ കടക്കുന്നതിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us