72കാരനായ കോവിഡ് രോഗിയുടെ മൃതദേഹം വീട്ടില്‍ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോയത് മണ്ണുമാന്തി യന്ത്രത്തില്‍ കോരി; മണ്ണുമാന്തിയുടെ ബക്കറ്റില്‍ മൃതദേഹം കോരി നിരത്തിലൂടെ ഓടിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; സംഭവം ആന്ധ്രാപ്രദേശില്‍

New Update

ഹൈദരാബാദ്: ആന്ധ്രയില്‍ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച് 72 കാരനായ കൊവിഡ് രോഗിയുടെ മൃതദേഹം മണ്ണുമാന്തിയില്‍ കോരി ശ്മശാനത്തിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

Advertisment

വീട്ടില്‍ വച്ച് മരിച്ച മുന്‍ മുന്‍സിപാലിറ്റി ജീവനക്കാരന്റെ മൃതദേഹമാണ് മണ്ണമാന്തിയില്‍ കോരിയെടുത്ത് സംസ്‌ക്കാരത്തിന് കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

publive-image

ശ്രീകാകുളം ജില്ലയിലെ പലാസയില്‍ മുന്‍ മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥനാണ് കോവിഡ് ബാധിച്ചു വീട്ടില്‍ വച്ചു മരിച്ചത്. അയല്‍ക്കാര്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് കൊച്ചുമകള്‍ അധികൃതരെ വിവരമറിയിച്ചു.

ഇദ്ദേഹത്തിന്റെ മൃതദേഹം വീട്ടില്‍നിന്നു ശ്മശാനത്തിലേക്കു മണ്ണുമാന്തി യന്ത്രത്തില്‍ കോരി കൊണ്ടുപോകുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച ഉദ്യോഗസ്ഥരാണ് മണ്ണുമാന്തിയന്ത്രത്തിന്റെ ബക്കറ്റില്‍ മൃതദേഹം കയറ്റി നിരത്തിലൂടെ ഓടിച്ചു കൊണ്ടുപോയത്.

 

latest news covid 19 covid death corona virus all news
Advertisment