ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, May 29, 2020

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം. വെള്ളിയാഴ്ച രാത്രി 9.08നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഹരിയാനയിലെ റോഹ്താക്കില്‍ നിന്ന് 16 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

×