സൗത്​ ഷെറ്റ്​ലാൻഡ്​ ദ്വീപുകളിൽ റിക്ടർ സ്കെയിലിൽ 7.3 തീവ്രത​ രേഖപ്പെടുത്തിയ ഭൂചലനം; സുനാമിക്ക്​ സാധ്യത

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, January 24, 2021

എഡിൻ‌ബർഗ്: സൗത്​ ഷെറ്റ്​ലാൻഡ്​ ദ്വീപുകളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത​ രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

ഭൂകമ്പത്തെ തുടർന്ന് സുനാമിക്ക്​ സാധ്യതയുള്ളതായി ചിലി ആഭ്യന്തര മന്ത്രാലയം നൽകി. ചിലി തലസ്ഥാനമായ സാന്‍റിയാഗോയിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. അതേസമയം, സൂനാമിക്ക്​ സാധ്യതയില്ലെന്ന്​ യു.എസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം ഇറക്കിയ ബുള്ളറ്റിനിൽ പറഞ്ഞു.

തെക്കൻ അക്ഷാംശ രേഖ 61.7 ഡിഗ്രിയിലും പടിഞ്ഞാറൻ രേഖാംശ രേഖ 55.6 ഡിഗ്രിയിലുമാണ്​ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.

×