ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; ഡല്‍ഹിയടക്കം വിവിധ പ്രദേശങ്ങള്‍ കുലുങ്ങി; അമൃത്സറില്‍ രേഖപ്പെടുത്തിയത് 6.1 തീവ്രത; പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. ഡല്‍ഹിയിലടക്കം വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അമൃത്സര്‍, ജമ്മു, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഹരിയാണ, യുപി എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭൂചലനമുണ്ടായി.

അമൃത്സറില്‍ 6.1 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സീസ്‌മോളജി സെന്ററിനെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Advertisment