Advertisment

ഈസ്റ്റർ ദിനത്തിൽ ഒരു ‘പിടി’ പിടിക്കാം, കോഴിക്കറിയും കൂട്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

സ്റ്റർ ദിനത്തിൽ നോമ്പു മുറിക്കാനുളള തയാറെടുപ്പുകൾ തലേദിവസം തന്നെ തുടങ്ങും. പ്രാതലിന് അപ്പവും കറിയും പിന്നെ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ. ഈ മേളങ്ങൾക്കൊപ്പം വിളമ്പാൻ പലതരം പലഹാരങ്ങളും അമ്മമാർ അടുക്കളയിൽ ഒരുക്കും. ഈസ്റ്റർ വിരുന്നിനു വിളമ്പാൻ ചില രുചിക്കൂട്ടുകൾ പരിചയപ്പെടാം.

Advertisment

publive-image

കിഴക്കൻ മേഖലയുടെ പരമ്പരാഗത വിഭവമാണ് പിടിയും കോഴിക്കറിയും. അരിപ്പൊടിയും തേങ്ങാപ്പീരയും വറുത്ത്, തിളച്ച വെള്ളമൊഴിച്ചു കുഴച്ച്, ചെറു ഉരുളകളായി ഉരുട്ടിയെടുത്തു വീണ്ടും വേവിച്ചു തീൻമേശയിൽ എത്തിക്കുന്നതാണു പിടി.

അരിപ്പൊടിയുടെ കുറുക്കിൽ വെളുത്തുള്ളിയുടെയും ജീരകത്തിന്റെയും സ്വാദുമായി കുഞ്ഞുപിടികൾ പതുങ്ങിക്കിടക്കും.

അടുപ്പിൽനിന്നു വാങ്ങിവയ്‌ക്കുന്ന കുറുക്കും അതിൽ മുങ്ങിക്കിടക്കുന്ന പിടിയും തണുത്തുകഴിഞ്ഞാൽ മുറിച്ചെടുത്തു പ്ലേറ്റിലെത്തിക്കാം. അതിനുമീതെ കോഴിക്കറി വിളമ്പാം. രണ്ടും നന്നായി യോജിപ്പിച്ചു നാവിലേക്കു വയ്‌ക്കാം.

Advertisment