വാരിയെല്ലുകളിൽ ഇരുപതോളം പൊട്ടലുകളും ശരീരത്തിൽ ക്ഷതങ്ങളും; എബിന്റെ മരണം കൊലപാതകമെന്ന് പൊലീസ്‌

New Update

തൃശൂർ: കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. തിരുമുടിക്കുന്ന് വലിയവീട്ടിൽ ഡേവിസിന്റെ മകൻ എബിൻ (33) ന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കട്ടപ്പുറം- കുലയിടം ഇറിഗേഷൻ കനാലിൽ നിന്ന് കണ്ടെത്തിയത്.

Advertisment

publive-image

തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുണ്ട്. എബിൻ ക്രൂരമായ മർദനത്തിനിരയായിട്ടുണ്ട്. വാരിയെല്ലുകളിൽ ഇരുപതോളം പൊട്ടലുകളും ശരീരത്തിൽ ക്ഷതങ്ങളും കണ്ടെത്തി.

ആന്തരിക രക്തസ്രാവമുണ്ടായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറയുന്നു. അടുത്ത സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

എബിന്റെ മ‍ൃതദേഹം കണ്ടെത്തുന്നതിന് മുൻപത്തെ ദിവസം ചില യുവാക്കൾക്കൊപ്പം ഇദ്ദേഹത്തെ പ്രദേശത്തു കണ്ടിരുന്നുവെന്നു സൂചന ലഭിച്ചിട്ടുണ്ട്.

ഇൻസ്‌പെക്ടർ ബി.കെ.അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതായാണ് വിവരം. എബിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി

murder case ebin murder
Advertisment