തിരുവനന്തപുരം: ലോക്ഡൗണ്‍ മൂലം സംസ്ഥാനത്തെ ഐടി മേഖലയില്‍ 3000 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ നീണ്ടാല്‍ ഇരുപതിനായിരത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കാം. വെല്ലുവിളികളെ പുതിയ സാധ്യതകളായി പ്രയോജനപ്പെടുത്തണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദശിക്കുന്നു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മൂന്ന് ഐടി പാര്‍ക്കുകളിലായി 800 ലേറെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു.
/sathyam/media/post_attachments/Vh5gy7mDQIJCKdocKS8E.jpg)
ഒരു ലക്ഷത്തിലേറെ പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രതിവര്‍ഷം ഏകദേശം 25000 കോടിയാണ് കേരളത്തിലെ ഐടി മേഖലയുടെ വരുമാനം. അമേരിക്ക, ബ്രിട്ടണ്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് ഐടി കമ്പനികളുടെ ഇടപാടുകാരില്‍ ഏറെയും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പല പ്രോജക്ടുകളും മരവിപ്പിച്ചു. വരുമാന നഷ്ടം ഐടി കമ്പനികളെ പ്രതിസന്ധിയിലാക്കി.