കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ ഇ.ഡി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ യുഎഇ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ പ്രതിയായ സ്വപ്‌നസുരേഷിനെ എന്‍ഫോഴ്‌സ് മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതില്‍ നിന്നും എം.ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എം ശിവശങ്കരനെ കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യുന്നത് .
/sathyam/media/post_attachments/csAFYpjofOHWcdxHmB03.jpg)
നേരത്തേ ശിവശങ്കരനെ എന്‍ഐഎയും കസ്റ്റംസും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനേയും 3 ദിവസമായി 20 മണിക്കൂര്‍ ഇ ഡി ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെ ദുരൂഹ വ്യക്തിത്വത്തെ കുറിച്ച് എം ശിവശങ്കറിന് നല്ല ധാരണയുണ്ടെന്ന് സ്വപ്നയുടെ മൊഴിയില്‍ ബോധ്യമായെന്നും ഇ.ഡി കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു . സ്വപ്നയും എം ശിവശങ്കറും യുഎഇയില്‍ വച്ചും കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. പ്രളയ ഫണ്ട് ശേഖരണത്തിനായി വിദേശത്ത് പോയപ്പോഴായിരുന്നു കൂടിക്കാഴ്ച്ച. 2018 ഒക്ടോബര്‍ 17 നും 21 നും മധ്യേയായിരുന്നു കുടിക്കാഴ്ച്ചയെന്നും ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us