ലൈഫ് മിഷൻ കോഴക്കേസ്: ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുതെന്ന് ഇഡി

author-image
Charlie
New Update

publive-image

കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 24 വരെ ഇ ഡി കസ്റ്റഡിയിൽ വിട്ടുകൊണ്ടാണ് കോട‌തി ഉത്തരവിട്ടിരിക്കുന്നത്. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതോടെയാണ് ഇഡി വീണ്ടും അപേക്ഷ നൽകിയത്.

Advertisment

അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. കേസിൽ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും കൂടുതലാണെന്നാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. വീണ്ടും കസ്റ്റഡിയിൽ വേണമെന്ന ആവശ്യം അംഗീകരിച്ച കോടതി ശിവശങ്കറിന് ആവശ്യമായ മെഡിക്കൽ സഹായങ്ങൾ നൽകണമെന്നും നിർദേശിച്ചു.

ഫെബ്രുവരി 14 ന് രാത്രിയാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

Advertisment