Advertisment

കത്തോലിക്കാ സഭയിലെ ഒരു സന്യാസസഭാ സമൂഹത്തിന്റെ സാമ്പത്തിക ഇടപാടില്‍ ഇഡിക്കും എന്‍ഐഎയ്ക്കും സംശയം ! സന്യാസ സഭ ഓഫീസില്‍ നടന്ന ഇഡി റെയ്ഡ് പുറത്തറിയാതെ ഒതുക്കി. സഭയുടെ സാമ്പത്തിക സ്രോതസിന് പിന്നില്‍ തീവ്ര മതസ്വഭാവമുള്ള സംഘടനകള്‍. സന്യാസ സഭ ഭൂമി വാങ്ങിക്കൂട്ടിയതിലും സംശയം ?

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കത്തോലിക്കാ സഭയിലെ ഒരു സന്യാസ സമൂഹത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ സംശയത്തോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും എന്‍ഐഎയും.

നേരത്തെ ഈ സന്യാസ സമൂഹം നടത്തുന്ന സ്ഥാപനങ്ങളിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ( ഇഡി) പരിശോധന നടത്തിയിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും നടത്തുന്ന സന്യാസ സമൂഹമാണിത്.

കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലും ഈ സന്യാസ സമൂഹത്തിന്റെ പ്രവര്‍ത്തനം ശക്തമാണ്. ഇവരുടെ സ്ഥാപനങ്ങള്‍ പലതും മികവിന്റെ കേന്ദ്രങ്ങളാണെന്നു പൊതു സമൂഹം തന്നെ വിലയിരുത്തിരുന്നു. ഇതിന്റെയൊക്കെ മറവിലാണ് ഇവര്‍ കേരളത്തിലെ പല സ്ഥലങ്ങളിലും ഭൂമി വാങ്ങിച്ചു കൂട്ടിയിട്ടുള്ളതെന്നാണ് പരാതി.

സന്യാസ സമൂഹത്തിന് ചില മതതീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായായിട്ട് ബന്ധമുണ്ടെന്നും ഇവരുടെ പണമാണ് സഭ ഉപയോഗിക്കുന്നതെന്നും പരാതി ഉയര്‍ന്നിരുന്നു. സഭ നടത്തുന്ന കൊച്ചിയിലെ രണ്ടു സ്ഥാപനങ്ങളില്‍ ഒരു പ്രത്യേക മത വിഭാഗത്തിലെ കുട്ടികളാണ് എഴുപതു ശതമാനത്തിലേറെയും. ഇവരില്‍ നിന്നും തലവരിയടക്കം വലിയ തുക സഭ കൈപ്പറ്റിയിട്ടുണ്ട്.

ഈ തുകയുപയോഗിച്ചാണ് സഭ സമ്പത്തേറെയും സമ്പാദിക്കുന്നതെന്നാണ് വിമര്‍ശനം. കൊച്ചിയില്‍ കുറച്ചു നാള്‍ മുമ്പ് തുടങ്ങിയ ആതുരാലയത്തിന്റെ ഭൂമിയിടപാടിലും ചില ബിനാമി കച്ചവടം നടന്നുവെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി സന്യാസസഭയുടെ ഓഫീസിലടക്കം പരിശോധന നടത്തിയത്.

ചില സുപ്രധാനമായ ഭൂമി ഇടപാടിന്റെ രേഖകളും ഇഡിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയുണ്ടായ ചില ഇടപെടലുകളെ തുടര്‍ന്ന് തുടരന്വേഷണം കാര്യമായി നടന്നില്ല.

എന്നാല്‍ ഇപ്പോള്‍ ഇതു സംബന്ധിച്ച് എന്‍ഐഎ ചില പ്രാഥമിക അന്വേഷണം നടത്തിയെന്നാണ് സൂചന. നേരത്തെ സന്യാസ സമൂഹത്തിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായിരുന്ന വ്യക്തി ഇപ്പോള്‍ കത്തോലിക്കാ സഭയുടെ താക്കോല്‍ പദവികളിലുണ്ട്.

സഭയുടെ ഇത്തരം രീതികളില്‍ ചില വൈദീകര്‍ കടുത്ത എതിര്‍പ്പിലാണ്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഈ വൈദീകര്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് സൂചന.

കത്തോലിക്കാ സഭയെ പ്രതിസന്ധിയിലാക്കുന്ന ചില വിവാദങ്ങളും ഈ സന്യാസസഭയുടെ ഇടപാടുകളും തമ്മില്‍ ബന്ധമുണ്ടെന്നാണ് സൂചന. ഇതിന്റെ വിശദാംശങ്ങളും വരും ദിവസങ്ങളില്‍ പുറത്തു വരും.

nia
Advertisment