'ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം അസാധുവാക്കണം'! സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച നടപടിക്കെതിരെ ഇഡി ഹൈക്കോടതിയില്‍; ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് മുഖ്യമന്ത്രി ഉത്തരവിറക്കിയതെന്നും ഇഡി

New Update

publive-image

Advertisment

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച നടപടിക്കെതിരെ ഇഡി ഹൈക്കോടതിയില്‍. കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്നാണ് ഇഡിയുടെ ആവശ്യം.

അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് മുഖ്യമന്ത്രി ഉത്തരവിറക്കിയത്. അന്വേഷണം അട്ടിമറിക്കാനാണ് കമ്മീഷനെ നിയമിച്ചതെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു.

kerala enforcement directorate ed high court
Advertisment