ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന പ്രവാസി യുവാവിന് സുഹൃത്ത് സമ്മാനിച്ച കേക്ക് പൂച്ച കടിച്ചു; യുവാവിന് പുതിയ കേക്ക് വാങ്ങി നല്‍കാമെന്ന് കരുതി കടിച്ച കേക്ക് പൂച്ചയ്ക്ക് തന്നെ നല്‍കാന്‍ മുറിച്ചപ്പോള്‍ കേക്കിനുള്ളില്‍ കണ്ടത് ഇങ്ങനെയും...!; മലപ്പുറത്ത് നടന്നത്..

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: മലപ്പുറം എടപ്പാളിലെ നടുവട്ടം ശ്രീവത്സം ആശുപത്രിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവാസി യുവാവിന് സുഹൃത്ത് നല്‍കിയ സമ്മാനപ്പൊതി കണ്ട് ഞെട്ടിയിരിക്കുകയാണ് അധികൃതര്‍. ഇവിടെ കഴിയുന്ന സുഹൃത്തായ പ്രവാസിക്ക് നല്‍കാനായി ബേക്കറി പലഹാരങ്ങളടങ്ങിയ പൊതി സുഹൃത്ത് ക്വാറന്റൈന്‍ ചുമതലയിലുണ്ടായ അധ്യാപകരെ ഏല്‍പ്പിക്കുകയായിരുന്നു.

Advertisment

publive-image

പലഹാരത്തിന്റെ മണം പിടിച്ചെത്തിയ പൂച്ച പൊതിയിലുണ്ടായിരുന്ന കേക്ക് കടിച്ചു. കേക്ക് ഒഴിവാക്കി ബിസ്‌കറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ യുവാവിന് കൈമാറി. പുതിയ കേക്ക് വാങ്ങി നല്‍കാമെന്ന ഉദ്ദേശത്തില്‍ കടിച്ച കേക്ക് പൂച്ചയ്ക്ക് തന്നെ നല്‍കാന്‍ തുറന്നപ്പോള്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെ അധികൃതര്‍ ഞെട്ടി. കേക്കിനുളളില്‍ ഒളിപ്പിച്ച നിലയില്‍ പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു.

പുതിയ കേക്ക് വാങ്ങി നല്‍കാമെന്ന ഉദ്ദേശത്തില്‍ കടിച്ച കേക്ക് പൂച്ചയ്ക്ക് തന്നെ നല്‍കാനായി മുറിച്ചപ്പോഴാണ് ഉള്ളില്‍ പുകയില ഉല്‍പന്നങ്ങളുടെ പാക്കറ്റ് കണ്ടെടുത്തത്. യുവാവിനെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.

കഴിഞ്ഞ ദിവസം ചങ്ങരംകുളത്തെ ആശുപത്രിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലും സമാന സംഭവം നടന്നു. ഇവിടെ ക്വാറന്റീനില്‍ കഴിയുന്നയാള്‍ക്ക് നല്‍കാനായി നല്‍കിയ ബ്രഡില്‍  പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തി.

quarantine home quarantine
Advertisment