Advertisment

കുത്തഴിഞ്ഞ വിദ്യാഭ്യാസ മേഖല;ശ്രദ്ധേയമായി എം.എസ്.എഫ് ന്‍റെ പോസ്റ്റ്‌ കാർഡ് പ്രൊട്ടസ്റ്റ്

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂർ:കുത്തഴിഞ്ഞ വിദ്യാഭ്യാസ മേഖലയെ വിദ്യാർത്ഥികൾ തെരുവിൽ വിചാരണ ചെയ്യുന്നു എന്ന പ്രമേയത്തിൽ എം.എസ്.എഫ്‌ സംസ്ഥാനവ്യാപകമായി നടത്തിയ വിദ്യാർത്ഥി വിചാരണയുടെ ഭാഗമായി എം.എസ്.എഫ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ്‌കാർഡ് പ്രൊട്ടസ്റ് ശ്രദ്ധേയമായി.

Advertisment

വിദ്യാഭ്യാസ മേഖലയിലെ നിരവധി പ്രശ്നങ്ങൾ ചൂണ്ടികാട്ടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികൽ വിദ്യാഭ്യാസ മന്ത്രിക്ക് പരാതികത്തുകൾ എഴുതി അയച്ചു.

publive-image

ഓൺലൈൻ ക്ലാസുകളിലെ തിരുത്താത്ത അപാകതകൾ,പൂർത്തിയാകാത്ത പാഠപുസ്തകവിതരണം ,ഹയർ സെക്കന്ററി മൂല്യനിർണയത്തിനയച്ച ഉത്തരക്കടലാസുകൾ കാണാതായതിലെ സർക്കാർ അനാസ്ഥ എന്നീ പ്രശ്നങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ പരാതികൾ അയച്ചത്.

ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച്‌ കാലാനുസൃതമായ മാറ്റങ്ങളിലൂടെ കുത്തഴിഞ്ഞ് കിടക്കുന്ന വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ.അൽറെസിൻ ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ എന്നിവർ ആവശ്യപ്പെട്ടു.

വിവിധ കേന്ദ്രങ്ങളിലായി എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് റംഷാദ് പള്ളം ,ജില്ലാ പ്രസിഡന്റ് എസ്.എ.അൽറെസിൻ ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ ജില്ലാ ഭാരവാഹികളായ മുഹമ്മദ് നഈം,സി.എ.സൽമാൻ ,ഫഈസ്‌ മുഹമ്മദ്,ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ എം.എസ്.സ്വാലിഹ്

കെ.എം.ജിംഷാദ് , എം.ഐ സകരിയ പി.എസ്.മൊയ്‌ദീൻ ,സുഹൈൽ,ഫർഹാൻ പാടൂർ ,ഹാഷിം വാടാനപ്പിള്ളി ,പി.എസ്.ആഷിക് എന്നിവർ ഭാഗമായി.

education msf
Advertisment