ആരും കൊതിക്കുന്ന മനോഹരമായ മുഖം സ്വന്തമാക്കണോ.. എങ്കില്‍ മുട്ട ഇങ്ങനെ ഉപയോഗിക്കൂ..

സത്യം ഡെസ്ക്
Tuesday, August 18, 2020

ആരും കൊതിക്കുന്ന മനോഹരമായ മുഖം സ്വന്തമാക്കണോ.. എങ്കില്‍ മുട്ട ഇങ്ങനെ ഉപയോഗിക്കൂ.. ചര്‍മ്മത്തിന്റെ ടോണ്‍, ടെക്‌സ്ചര്‍ എന്നിവ മെച്ചപ്പെടുത്തുന്നതിലും നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുന്നതിലും മുട്ട അത്ഭുതകരമായി പ്രവര്‍ത്തിക്കുന്നു.

മുട്ട ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഫെയ്‌സ് മാസ്‌കുകള്‍ നിങ്ങളുടെ മുഖത്തെ പല രീതിയില്‍ സഹായിച്ച് ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. ആരോഗ്യകരമായ ചര്‍മ്മത്തിന് വീടുകളില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്ന ചില എളുപ്പ ഫെയ്‌സ് പായ്ക്കുകള്‍ ഇതാ.

മുഖം നന്നായി വൃത്തിയാക്കിയ ശേഷം ഒരു മുട്ട എടുത്ത് മഞ്ഞക്കരു കളഞ്ഞ് മുട്ടയുടെ വെള്ള മാത്രം വേര്‍തിരിച്ചെടുക്കുക. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് ഇത് മുഖത്ത് നേരിട്ട് പുരട്ടുക. 10-15 മിനിറ്റ് പൂര്‍ണ്ണമായും ഉണങ്ങാന്‍ വിട്ട ശേഷം നല്ല വെള്ളത്തില്‍ മുഖം നന്നായി കഴുകുക. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് ഈ ഫെയ്‌സ് മാസ്‌ക് വളരെയധികം സഹായിക്കുന്നു. ചര്‍മ്മം സുന്ദരമാക്കുന്നതിനും ഇത് ഗുണം ചെയ്യുന്നു.

ഒരു മുട്ടയുടെ മഞ്ഞക്കരു എടുത്ത് അതില്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് വൃത്തിയാക്കിയ മുഖത്ത് പുരട്ടുക. ഇത് 10-15 മിനിറ്റ് നേരത്തേക്ക് മുഖത്ത് ഉണങ്ങാന്‍ വിടുക. അതിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ മുഖം നന്നായി കഴുകുക. വരണ്ട ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നതിന് ഈ ഫെയ്‌സ് പായ്ക്ക് വളരെയധികം ഗുണം ചെയ്യുന്നു.

അല്‍പം മുട്ടയുടെ വെള്ള എടുക്കുക. ഇതിലേക്ക് അല്‍പം മുള്‍ട്ടാനി മിട്ടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി 15 -20 മിനിറ്റ് നേരം ഉണങ്ങാന്‍ വിടുക. ശേഷം മുഖം നന്നായി കഴുകുക. ഈ ഫേസ് പായ്ക്ക് എണ്ണ സ്രവത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എണ്ണമയമുള്ള ചര്‍മ്മവുമായി ബന്ധപ്പെട്ട എല്ലാ ചര്‍മ്മ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു.

×