കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഈജിപ്തിലേക്ക് വിമാന സർവിസ് താല്‍ക്കാലികമായി പുനരാരംഭിച്ചു. ഇന്നുമുതൽ മാര്‍ച്ച് 30 വരെ ഈജിപ്ത് എയർ വിമാനം കെയ്റോവിലേക്ക് സര്‍വീസ് നടത്തും.
/sathyam/media/post_attachments/HNx8EHBKAnoo2Od6Nt2p.jpeg)
കുവൈത്തിലെ ഈജിപ്ത് എംബസി വഴിയാണ് യാത്ര ക്രമീകരണങ്ങള്‍ നടക്കുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യാത്ര വിമാനങ്ങൾ പൂര്‍ണ്ണമായും നിർത്തിയിരുന്നു . അതിനിടെ ഈജിപ്ത് ഭരണകൂടത്തിന്‍റെ പ്രത്യേക അഭ്യർഥന മാനിച്ച് കുവൈത്ത് വ്യോമയാന വകുപ്പ് വിമാന സർവിസിന് അനുമതി നൽകിയത്.