കുവൈറ്റ് :കുവൈറ്റില്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണക്കാരിയായ പ്രവാസി അധ്യാപികയ്ക്ക് 2000 കെഡി പിഴയും രണ്ടു വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചു. കുവൈറ്റ് ക്രിമിനല്‍ കോടതിയാണ് ഈജിപ്ത്യന്‍ അധ്യാപികയ്ക്ക് ശിക്ഷ വിധിച്ചത്.
ഇസ്സ അല്‍ ബലൂഷിയെന്ന വിദ്യാര്‍ത്ഥിയുടെ മരണത്തിന് അധ്യാപിക കാരണക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.
കേസ് സിവില്‍ കോടതിയ്ക്ക് കൈമാറി. കോടതിയില്‍ അധ്യാപിക തനിക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും നിഷേധിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളെയും കുട്ടിയെയും അപമാനിക്കുകയും കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. മര്‍ദ്ദനത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് കണ്ടെത്തല്‍ .
കഴിഞ്ഞ ഫെബ്രുവരി അവസാനമാണ് കേസിന് അസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് മടങ്ങി വന്ന ഉടന്‍ കുട്ടി മരിക്കുകയായിരുന്നു. തുടക്കം മുതല്‍ സംശയത്തിന്റെ മുന നീണ്ടത് അധ്യാപികയ്ക്ക് നേരെയായിരുന്നു.