New Update
വേങ്ങര: കണ്ണമംഗലം വാളക്കുടക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കുന്നുംപ്പുറം പത്രാട്ട് പാറ കണ്ണഞ്ചാലിൽ തുപ്പിലിക്കാട്ട് മൊയ്തീന്റെ മകൻ സുഹൈൽ (14) ആണ് മരണപ്പെട്ടത്.
Advertisment
ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ പിന്നിലിരുന്ന സുഹൈൽ റോഡിൽ തലയിടിച്ച് വീഴുകയുമായിരുന്നു.
എ ആർ നഗർ ചെണ്ടപുറായ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സുഹൈൽ. മാതാവ്: അയിഷാബി, സഹോദരങ്ങൾ: സഹ് ല, ശിഫാൻ. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ ഉച്ചയോടെ ചെപ്യാലം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കും.