മലയാളി ബാലന്‍ മുഹമ്മദ്‌ അമാന്‍റെ "ഔട്ടർ സ്പേസ്" ("Outer Space") ഇംഗ്ലീഷ് നോവല്‍ ഈ മാസം പുറത്തിറങ്ങും.

author-image
admin
New Update

ലോകത്തിലെ പ്രായം കുറഞ്ഞ നോവലിസ്റ്റുകളുടെ കൂട്ടത്തിൽ അറിയപ്പെടാൻ ഒരു കൊച്ചു മലയാളി കൂടി തയ്യാറെടുക്കുകയാണ്."മുഹമ്മദ്‌ അമാൻ" എന്ന എട്ടു വയസുകാരൻ  ഈ മാസം പുറത്തിറങ്ങുന്ന " ഔട്ടർ സ്പേസ്" ("Outer Space") എന്ന ഇംഗ്ലീഷ് നോവലിലൂടെ  നേട്ടം കൈവരിക്കാൻ "ഹബ്ബി" എന്ന "മുഹമ്മദ് അമാൻ" ഉത്സാഹത്തോടെ കാത്തിരിക്കുകയാണ്

Advertisment

publive-image

ഇരുപത്തിയാറ് പേജുകളി ലായി മനോഹരമായ ലേ ഔട്ടോട് കൂടി പ്രസാധനം ചെയ്തിരിക്കുന്ന ചിത്ര നോവൽ ആണ് ഔട്ടർ സ്പേസ്. ഈ നോവൽ ലോക ബാല സാഹിത്യ രചനാവിഭാഗത്തിലേക്ക് എത്തപ്പെടും. കൊറോണകാലത്തു ഫാമിലിയുമായി ഇതിലെ കുട്ടി കഥാപാത്രങ്ങൾ നടത്തുന്ന രസകരമായ വ്യത്യസ്തമായ ഒരു അവധിക്കാല യാത്രയാണ് ഇതിലെ പ്രമേയം...

സൗദി അറേബ്യയിലെ ജിദ്ദയിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർഥിയാണ് മുഹമ്മദ് അമാൻ. വായനയും,എഴുത്തും,വരകളും യാത്രകളും , അത്യാവശ്യം നല്ല രീതിയിൽ അഭിനയവും ഹോബിയാക്കിയ മുഹമ്മദ് അമാൻ പ്രവാസിയായ സുനിൽ സെയ്ദിന്റെയും സോഫിയ നജുമുദീന്റെയും ഇളയ മകനാണ്. തിരുവനന്തപുരം സ്വദേശിയാണ്.

publive-image

ഈ പുസ്തകത്തിനെ പരിചയ പെടുത്തി അവതാരിക എഴുതിയത് ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ വെൽഫയർ ആൻഡ് ഇൻഫർ മേഷൻ ആയ ഹംന മറിയം ഐ. എഫ്. എസ് ആണ്. പ്രമുഖ പ്രസാധകരായ സാഹിതി ആണ് ഈ പുസ്തകം ഇ-ബുക്ക് വേർഷനു കളിൽ പ്രസിദ്ധീ കരിക്കുന്നത്.

ആമസോൺ കിൻഡലിൽ ആഗോളാടി സ്ഥാനത്തിൽ ഇ-ബുക്ക് വേർഷ നിലും പ്രിന്റ് എഡിഷനിലും ആയി പുസ്തകം ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുമെന്നു പ്രസാധകരായ സാഹിതി പബ്ലി ക്കേഷൻ ചീഫ് എഡിറ്ററും മുൻ മന്ത്രി വി.സി. കബീർ മാസ്റ്ററും,എക്സിക്യൂട്ടീവ് എഡിറ്റർ ബിന്നി സാഹിതിയും പറഞ്ഞു.

കോപ്പികൾ ലഭിക്കാൻ ബന്ധപെടുക..

സുനിൽ സെയ്ദ്
ജിദ്ദ,സൗദി അറേബ്യ
00966 539130643

ബിന്നി സാഹിതി
സാഹിതി പബ്ലി ക്കേഷൻ
സാഹിതി ഇന്റർ നാഷണൽ
0091 944 766 18 34

Advertisment