ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നു; എതിര്‍ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോഡിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു; രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി എളമരം കരീം എംപി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, September 21, 2020

ഡല്‍ഹി : കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി സിപിഎം നേതാവ് എളമരം കരീം എംപി. ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമെന്നും കരീം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ് : 

ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം. എതിര്‍ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോഡിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് ഈ സസ്‌പെന്‍ഷന്‍ കൂടുതല്‍ ഊര്‍ജം പകരും.

×