എലപ്പുള്ളി ഹയർസെക്കൻഡറി സ്‌കൂൾ അണു വിമുക്തമാക്കി

author-image
ജോസ് ചാലക്കൽ
New Update

എലപ്പുള്ളി: എലപ്പുള്ളി ഗവണ്മെന്റ് എ. പി. ഹയർസെക്കൻഡറി സ്‌കൂളിലെ ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് അടച്ചിട്ട സ്‌കൂൾ കൊവിഡ്‌ പ്രോട്ടോക്കോൾ പ്രകാരം അണു വിമുക്തമാക്കി ശുചിയാക്കി.

Advertisment

publive-image

സംസ്ഥാന ആരോഗ്യ വകുപ്പ്, ഹരിതകേരളം മിഷൻ എന്നിവയുടെ പരിശീലനം നേടിയ വളണ്ടിയർമാരാണ് ശുചികരണ പ്രവർത്തനം നടത്തിയത്. എൻ. ജയപ്രകാശ്, കെ. പ്രേംജിത് എന്നിവർ ശുചികരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി (IC) ബീന എം. എസ്, എലപ്പുള്ളി താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ കെ. പ്രസാദ് എന്നിവരുടെ നിർദ്ദേശ പ്രകാരം നടത്തിയ ശുചികരണ പ്രവർത്തനങ്ങൾക്ക് ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക കെ.ടി ഉഷ, അധ്യാപകൻ വി. മുരളീധരൻ, ഓഫീസ് അസിസ്റ്റന്റ് എം. സതീഷ് കുമാർ എന്നിവർ മേൽനോട്ടം വഹിച്ചു.

elappulli school
Advertisment