ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയിലാണ് സംഗീത ലോകവും സംഗീതപ്രേമികളും. എസ്പിബിയുടെ സുഖപ്രാപ്തിക്കായി പ്രാര്‍ഥനകളുമായി എത്തിയിരിക്കുകയാണ് അടുത്ത സുഹൃത്തും സംഗീത സംവിധായകനുമായ ഇളയരാജ. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയേയിലാണ് എസ്പിബിക്കു വേണ്ടി ഇളയരാജയുടെ പ്രാർഥന.
'ബാലൂ... വേഗം എഴുന്നേറ്റ് വാടാ. നിനക്കായി കരാത്തിരിക്കുന്നു. നമ്മുടെ ജീവിതം സിനിമയിൽ അവസാനിക്കുന്നതല്ല. സിനിമയിൽ ആരംഭിച്ചതുമല്ല. നമ്മുടെ സൗഹൃദവും സംഗീതവും വിശ്വാസവുമെല്ലാം കച്ചേരികളിൽ തുടങ്ങിയതാണ്. നമുക്കിടയിൽ വഴക്കുണ്ടായാലും അതൊന്നും ഇല്ലാതാകില്ല. ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. എന്റെ മനസ് പറയുന്നു. നീ നിശ്ചയാമും തിരിച്ച് വരും ബാലൂ വേഗം വാ'- ഇളയരാജ വീഡിയോയിൽ പറയുന്നു.
சீக்கிரம் எழுந்து வா பாலு...
— Arvind Gunasekar (@arvindgunasekar) August 14, 2020
இளையராஜா#SPBalasubramaniampic.twitter.com/qZ0QGogyfv