കള്ളവോട്ട് തടയാന്‍ ഇടുക്കി ജില്ലാ അതിര്‍ത്തിയില്‍ കേന്ദ്രസേനയെ വിന്യസിച്ചു, തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, April 5, 2021

ഇടുക്കി : കള്ളവോട്ട് തടയാന്‍ ഇടുക്കി ജില്ലാ അതിര്‍ത്തിയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി. ഇരട്ടവോട്ടും കള്ളവോട്ടും തടയാന്‍ ഇരട്ടവോട്ടുള്ളവരുടെ പട്ടിക പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കും.

സംസ്ഥാനത്ത് നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ ഇരട്ടവോട്ടും കള്ളവോട്ടും തടയാന്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍ അതീവജാഗ്രത പാലിക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ നിര്‍ദേശം നല്‍കി.

ക്രമസമാധാനം ഉറപ്പിക്കാനും വിപുലമായ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇന്ന് നിശബ്ദ പ്രചാരണത്തിന്‍റെ ദിനമാണ്. കള്ളവോട്ടു തടയാൻ യുഡിഎഫ് വാർ റൂം ക്രമീകരിച്ചു.

ഇരട്ടിപ്പും ക്രമക്കേടും സംശയിക്കുന്ന ഇരുപത് ലക്ഷത്തോളം പേരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞു. ഈ പട്ടികയിലുള്ളവർ വോട്ടു ചെയ്യാനെത്തുമ്പോൾ വരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനാണ് തീരുമാനം.

×