Advertisment

നഗരപ്രദേശങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര; മോക് പോളിംഗില്‍ ചില വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി

New Update

തിരുവനന്തപുരം: കൊവിഡ് മഹാമാരിമൂലമുള്ള നിയന്ത്രണങ്ങലുണ്ടായിരുന്നെങ്കിലും ആവേശം ഒട്ടും ചോര്‍ന്നുപോകാത്ത പ്രചരണങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും റോഡ് ഷോകള്‍ക്കും ഒടുവില്‍ കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് . 40771 പോളിംഗ് ബൂത്തുകളിലും മോക് പോളിംഗിനുശേഷം വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണാനാകുന്നത്.

Advertisment

publive-image

രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് 7 മണിവരെ വോട്ടു രേഖപ്പെടുത്താന്‍ സമയമുണ്ട്. അവസാന ഒരു മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും വോട്ടുചെയ്യാനുള്ള സമയമാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളില്‍ വൈകീട്ട് 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും.

140 നിയോജക മണ്ഡലങ്ങളിലും മോക്‌പോളിംഗ് നടത്തിയപ്പോള്‍ കാസര്‍കോഡും തൊടുപുഴയിലും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി. കോളിയടുക്കം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ 33-ാം ബൂത്തിലാണ് കാസര്‍കോഡ് തകരാര്‍ കണ്ടെത്തിയത്.

തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ 107 നമ്പര്‍ ബൂത്തിലും പത്തനംതിട്ട മര്‍ത്തോമ സ്‌കൂളിലെ 213-ാം നമ്പര്‍ ബൂത്തിലും തകരാര്‍ ഉള്ളതായി കണ്ടെത്തി. രാവിലെ 6 മണിക്കാണ് മോക് പോളിംഗ് ആരംഭിച്ചത്. ഒരു വോട്ടിംഗ് യന്ത്രത്തില്‍ 50 വോട്ടുകളെങ്കിലും രേഖപ്പെടുത്തി എണ്ണിയതിനുശേഷം യന്ത്രം ക്ലിയര്‍ ചെയ്ത് സീല്‍ ചെയ്യുകയായിരുന്നു.

election 2021
Advertisment