പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ ,ബാലുശേരിയില്‍ സച്ചിന്‍ ദേവ്, ബേപ്പൂരില്‍ മുഹമ്മദ് റിയാസ് ; കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ സാധ്യതാപട്ടികയായി

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, March 3, 2021

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ സാധ്യതാപട്ടികയായി. പേരാമ്പ്രയില്‍ മന്ത്രി ടി പി രാമകൃഷ്ണനെ വീണ്ടും പരിഗണിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം നിര്‍ദേശിച്ചു. ബേപ്പൂരില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ പേരും ജില്ലാ നേതൃയോഗം നിര്‍ദേശിച്ചിട്ടുണ്ട്.

കൊയിലാണ്ടി – കെ ദാസന്‍/ എം മെഹബൂബ്, ബാലുശ്ശേരി – കെ എന്‍ സച്ചിന്‍ ദേവ്, തിരുവമ്പാടി – ജോര്‍ജ് എം തോമസ് /ഗിരീഷ് ജോണ്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. കുറ്റിയാടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടിയാണ് സാധ്യതാ പട്ടികയിലുള്ളത്. കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ / സംവിധായകന്‍ രഞ്ജിത്ത് എന്നിവരുടെ പേരുകളും പരിഗണിച്ചിട്ടുണ്ട്.

കോഴിക്കോട് നോര്‍ത്തില്‍ രഞ്ജിത്തിന്റെ പേരില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പ്രദീപ് കുമാറിനാണ് വിജയസാധ്യതയെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പ്രദീപ് കുമാറിന് മാനദണ്ഡത്തില്‍ ഇളവ് നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു. ഇതോടെ രഞ്ജിത്ത് മല്‍സരരംഗത്തു നിന്നും മാറിയേക്കുമെന്ന് സൂചനയുണ്ട്.

 

×