പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസും കെഎം രാധാകൃഷ്ണനും, ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പും വാസവനും; കോട്ടയത്ത് സിപിഎമ്മിന്റെ സാധ്യതാ പട്ടികയായി

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, March 3, 2021

കോട്ടയം : കോട്ടയത്ത് സിപിഎമ്മിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയായി.പുതുപ്പള്ളിയില്‍ യുവ നേതാവ് ജെയ്ക് സി തോമസിനെയും കര്‍ഷക സംഘം നേതാവ് കെ എം രാധാകൃഷ്ണനെയുമാണ് പരിഗണിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവും സംബന്ധിച്ചു.

ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പിന് പുറമെ, ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍, അഡ്വ. കെ അനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കോട്ടയം മണ്ഡലത്തില്‍ ജെയ്ക് സി തോമസ്, അഡ്വ. കെ അനില്‍കുമാര്‍, ടി ആര്‍ രഘുനാഥന്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്.

പൂഞ്ഞാര്‍ സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ചും സിപിഎം ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് സിപിഎം – കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാകും തീരുമാനമെടുക്കുക. പൂഞ്ഞാര്‍ ഏറ്റെടുത്താല്‍ മുതിര്‍ന്ന നേതാവ് കെ ജെ തോമസിനെ പരിഗണിച്ചേക്കും.

 

×