സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം സമസ്തയുടെ അഭിപ്രായങ്ങളെ മാനിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

ന്യൂസ് ബ്യൂറോ, മലപ്പുറം
Thursday, March 4, 2021

മലപ്പുറം: സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം സമസ്തയുടെ അഭിപ്രായങ്ങളെ മാനിക്കുമെന്ന് മുസ്്ലീംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ . ജനറല്‍ മണ്ഡലങ്ങളില്‍ മുസ്്ലീം സ്ത്രീകളെ മല്‍സരിപ്പിക്കുന്നതിന് എതിരെയുളള സമസ്ത നേതാവ് സമദ് പൂക്കോട്ടൂരിന്റെ നിലപാടിനെക്കുറിച്ചായിരുന്നു പ്രതികരണം.

ലീഗ് മല്‍സരിക്കുന്ന പല മണ്ഡലങ്ങളിലും പ്രാദേശിക നേതൃത്വങ്ങളെ വിളിച്ചു വരുത്തി അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷമാവും സ്ഥാനാര്‍ഥി നിര്‍ണയമെന്നും സാദിഖലി ശിഹാബ് തങ്ങള്‍  പറഞ്ഞു.

×