/sathyam/media/post_attachments/5ngUlGcMANo5NWyxSAHs.jpg)
കണ്ണൂര്‍ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കൊടി കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു. മട്ടന്നൂര്‍ ചാവശ്ശേരി സ്വദേശി മുഹമ്മദ് സിനാന്‍ (22) ആണ് മരിച്ചത്. എംഎസ്‌എഫ് ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി ട്രഷററാണ് സിനാന്‍.
ഇന്നലെ രാത്രിയിലായിരുന്നു അപകടം. പേരാവൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ സണ്ണി ജോസഫിന്റെ പര്യടനത്തിന്റെ ഭാഗമായി കൊടി കെട്ടുമ്ബോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.
യുപി ഹൗസില്‍ ബഷീര്‍-സൗറ ദമ്ബതികളുടെ മകനാണ് സിനാന്‍. സഹ്ഫറ, ഷിറാസ്, ഷഹ്‌സാദ്, ഇര്‍ഫാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.