New Update
മക്കരപ്പറമ്പ് : പതിമൂന്നാം വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഫാത്തിമ സുഹ്റ കുഴിയേങ്ങലിന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം അയൽവാസികളായ കാവുങ്ങപ്പറമ്പിൽ ലക്ഷ്മി, കാവുങ്ങപ്പറമ്പിൽ സരോജിനി, കാവുങ്ങപ്പറമ്പിൽ കല്യാണി എന്നിവർ ചേർന്നാണ് സ്ഥാനാർത്ഥിക്ക് കൈമാറിയത്.
Advertisment
പരസഹായം ആവശ്യമുള്ളവരും സഹായിക്കാന്‍ സാധിക്കുന്നവരുമാണ് അയല്‍വാസികള്‍. ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ ദൈനംദിന ജീവിതത്തില്‍ ഉടലെടുക്കുന്ന പല പ്രശ്‌നങ്ങളുടെയും പരിഹാരം ആദ്യമായി സാധിക്കുന്നത് അയല്‍വാസികളിലൂടെയായിരിക്കും.
സുഖദുഃഖങ്ങളിലും സന്തോഷ സന്താപങ്ങളിലും പ്രഥമമായി പങ്കുചേരുന്നവര്‍ അയല്‍വാസികളായിരിക്കും, അതു കൊണ്ട് അയൽവാസികളിൽ നിന്ന് പണം സ്വീകരിച്ച് നോമിനേഷൻ നൽകാനായതിൽ സന്തോഷമുണ്ടെന്നും സ്ഥാനാർത്ഥി സുഹറ കുഴിയേങ്ങൽ പറഞ്ഞു.