New Update
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കംപൊട്ടി ഗുരുതരമായി പൊള്ളലേറ്റ യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു. തൊടുപുഴ അരിക്കുഴ സ്വദേശി പി രവി (60) ആണ് മരിച്ചത്.
Advertisment
അപകടത്തില്‍ 50 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ്‌ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.
തൊടുപുഴ അരിക്കുഴയില്‍ യുഡിഎഫിന്റെ വിജയാഘോഷങ്ങള്‍ക്കിടെ വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ചായിരുന്നു അപകടം. അപകടത്തില്‍ മറ്റ് അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.