കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്(എംഎന്‍എം) വരുന്ന തെരഞ്ഞെടുപ്പുകളില്‍ ചിഹ്നമായി ടോര്‍ച്ച് അനുവദിച്ചു

New Update

publive-image

ദില്ലി: തമിഴ് സിനിമാ നടൻ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്(എംഎൻഎം) വരുന്ന തെരഞ്ഞെടുപ്പുകളിൽ ചിഹ്നമായി ടോർച്ച് അനുവദിച്ചു. ചിഹ്നമായി ടോർച്ച് അനുവദിക്കാത്തതിന് എതിരെ കമൽഹാസൻ കോടതിയെ സമീപിച്ചിരുന്നു.

Advertisment

തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും മത്സരിക്കാൻ ടോർച്ച് ചിഹ്നമായി ലഭിച്ചിരിക്കുന്നുവെന്ന് കമൽഹാസൻ ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം നന്ദി അറിയിച്ചു.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ടോർച്ച് ചിഹ്നത്തിൽ മത്സരിച്ച പാർട്ടി സംസ്ഥാനത്ത് ഒട്ടാകെ 3.77 ശതമാനം വോട്ട് നേടിയിരുന്നു.

Advertisment