Advertisment

തെരെഞ്ഞെടുപ്പ് മാനിഫെസ്റ്റോയ്ക്കും മേലെ ജനങ്ങൾക്ക് ലഭ്യമാക്കേണ്ട 10 അത്യാവശ്യകാര്യങ്ങളിൽ 5 വർഷത്തെ ഗ്യാരണ്ടീ കാർഡ് പുറത്തിറക്കി കേജരിവാള്‍ ! 10 ഗ്യാരണ്ടികള്‍ ഇങ്ങനെ ...

New Update

ഡല്‍ഹി : ഭാരതത്തിൽ ഇതാദ്യമായി തെരെഞ്ഞെടുപ്പ് മാനിഫെസ്റ്റോ അഥവാ പ്രകടനപത്രികയ്ക്കും ഉപരിയായി ജനങ്ങൾക്ക് ലഭ്യമാക്കേണ്ട 10 അത്യാവശ്യകാര്യങ്ങളിൽ അടുത്ത 5 വർഷത്തെ ഗ്യാരണ്ടീ കാർഡ് പുറത്തിറക്കി മറ്റു രാഷ്ട്രീയപ്പാർട്ടികളെ ഒരിക്കൽക്കൂടി ഞെട്ടിച്ചിരിക്കുകയാണ് ആം ആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ.

Advertisment

publive-image

ഇതാണ് ആ 10 ഗ്യാരണ്ടികൾ :-

1 . 24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കുന്നതോടൊപ്പം 200 യൂണിറ്റ് വരെ എല്ലാവർക്കും ഫ്രീയും ആയിരിക്കും.പോസ്റ്റുകളും ഇലക്ട്രിക് കമ്പികളുടെ ബാഹുല്യവും പൂർണ്ണമായും ഒഴിവാക്കി അണ്ടർ ഗ്രൗണ്ട് കേബിൾവഴി വൈദ്യുതി വിതരണം ഉറപ്പാക്കും.

2 . 24 മണിക്കൂറും ഇടതടവില്ലാതെ പൈപ്പ് ലൈൻ വഴി കുടിവെള്ളം എല്ലാ വീടുകളിലും ലഭ്യമാക്കുകയും ഇപ്പോൾ നല്കുന്നതുപോലെ 20000 ലിറ്റർ സൗജന്യമായി നൽകുകയും ചെയ്യും.

3 . ലോകോത്തര നിലവാരമുള്ള സ്‌കൂളുകളും കോളേജുകളും വഴി ഉന്നതനിലവാരമുള്ള വിദ്യാഭ്യാസരീതി നടപ്പിലാക്കും.

4 . ഏറ്റവും മികച്ച ആധുനികസംവിധാനങ്ങളുള്ള ആശുപത്രികളും ചികിൽത്സരീതികളും പ്രാവർത്തി കമാക്കും.

5 . ഡൽഹിയിൽ ഏറ്റവും മികച്ചതും ഏറ്റവും ചെലവുകുറഞ്ഞതുമായ യാത്രാസംവിധാനങ്ങൾ കൊണ്ടു വരും.11000 ആധുനിക ബസ്സുകളും 500 കിലോമീറ്റർവരെ മെട്രോയും യാഥാർഥ്യമാക്കും.സ്ത്രീകൾക്കും കുട്ടികൾക്കും യാത്ര പൂർണ്ണമായും സൗജന്യമാക്കും.

6 . ഡൽഹിയിലെ വായുമലിനീകരണം നിയന്ത്രിക്കുന്നതോടൊപ്പം യുമുനാനദി മലിനമുക്തമാക്കുകയും ചെയ്യും.

7 . അടുത്ത 5 വർഷത്തിനുള്ളിൽ ഡൽഹി മാലിന്യമുക്ത (ഗാർബേജ് ഫ്രീ) നഗരമാക്കി മാറ്റുന്നതാണ്.

8 . സ്ത്രീസുരക്ഷയ്ക്കായി 'മൊഹല്ല മാർഷലുകളെ' നിയമിക്കുകയും സ്ത്രീസുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും.

9 . താൽക്കാലിക കോളനികളിലും ചേരികളിലും റോഡുകൾ, ജലവിതരണം,ഓടകൾ,CCTV ക്യാമറകൾ, മൊഹല്ല ക്ലിനിക്കുകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടായിരിക്കും.അവ കാര്യക്ഷമമാക്കുകയും ചെയ്യും.

10 . ചേരികളിൽ താമസിക്കുന്നവർക്ക് " എവിടെയാണോ ചേരി,അവിടെ വീട്" എന്ന പദ്ധതിപ്രകാരം വാർത്ത വീടുകൾ നിർമ്മിച്ചു നൽകുന്നതായിരിക്കും.

പാർട്ടിയുടെ പ്രകടനപത്രിക കൂടാതെയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഈ ഗ്യാരണ്ടി കാർഡ്.

അടുത്ത 10 ദിവസത്തിനുള്ളിൽ പ്രകടനപത്രികയും പുറത്തിറക്കുമെന്ന് കെജ്‌രിവാൾ പ്രഖ്യാപിക്കുക യുണ്ടായി. അടുത്തമാസം ഫെബ്രുവരി 8 നാണ് ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.

ഇതാദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടി ഇതുപോലെ ജനങ്ങൾക്ക് ഗ്യാരണ്ടികാർഡ് നൽകുന്നത്.

aap kejarival
Advertisment