തദ്ദേശ തെരഞ്ഞെടുപ്പ്; ഇടുക്കിയിലെ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അഡ്വ: ഡീന്‍കുര്യാക്കോസ് എംപിയുടെ ഭവന സന്ദര്‍ശനം

ന്യൂസ് ബ്യൂറോ, ഇടുക്കി
Thursday, December 3, 2020

ഇടുക്കി:  തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇടുക്കിയിലെ എംപി അഡ്വ ഡീന്‍കുര്യാക്കോസ് കുമളി ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളില്‍ പര്യടനം നടത്തുന്നു.

അഞ്ചാം വാര്‍ഡില്‍ മത്സരിക്കുന്ന സുലുമോളെയും ആറാം വാര്‍ഡില്‍ മത്സരിക്കുന്ന ജോബി ആനിതോട്ടത്തിനെയും ജില്ലാ പഞ്ചായത്ത് വണ്ടന്‍മേട് ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന എംഎം വര്‍ഗീസിനേയും അഴുതാ ബ്ലോക്ക് പഞ്ചായത്ത് കുമളി ഡിവിഷനില്‍ മത്സരിക്കുന്ന ആന്‍സി ജെയിംസിനേയും ചെങ്കര ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന അനസ് കുമാറിനേയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കുമളി പഞ്ചായത്തിലെ വാര്‍ഡുകളിലെ ഭവനങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തുകയാണ്.

കുമളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നും ജനവിധി തേടുന്ന കുഞ്ഞുമോള്‍ ചാക്കോയെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഏഴാം വാര്‍ഡിലെ വിവിധ ഭവനങ്ങളില്‍ അഡ്വ. ഡീന്‍കുര്യാക്കോസ് എംപി സന്ദര്‍ശനം നടത്തി.

×