15 ല​ക്ഷം രൂ​പ വീ​തം ഓ​രോ​രു​ത്ത​രു​ടെ​യും അ​ക്കൗ​ണ്ടി​ൽ നല്‍കും - പ്രകടന പത്രികയിലെ വാക്ദാനം നടപ്പാക്കാത്തതിന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിക്കെതിരെ കോടതിയില്‍ കേസ്

New Update

publive-image

Advertisment

ന്യൂ​ഡ​ൽ​ഹി: പ്രധാനമന്ത്രിയാകും മുന്‍പ് നരേന്ദ്രമോഡി നല്‍കിയ വാക്ദാനം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ പരാതി . രാ​ജ്യ​ത്തെ ഓ​രോ​രു​ത്ത​രു​ടെ​യും അ​ക്കൗ​ണ്ടി​ൽ 15 ല​ക്ഷം രൂ​പ വീ​തം നി​ക്ഷേ​പി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു വ​ഞ്ചി​ച്ചെ​ന്നാണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​ർ​ക്കെ​തി​രേയുള്ള കേ​സ്.

അ​ഭി​ഭാ​ഷ​ക​ൻ എ​ച്ച്.​കെ. സിം​ഗാ​ണ് ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി, വാ​ദം കേ​ൾ​ക്കു​ന്ന​ത് മാ​ർ​ച്ച് ര​ണ്ടി​ലേ​ക്കു മാ​റ്റി.

രാ​ജ്യ​ത്തെ ഓ​രോ വ്യ​ക്തി​യു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ 15 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ക്കാ​മെ​ന്നു ബി​ജെ​പി 2014ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം ചെ​യ്ത​താ​ണെ​ന്നും അ​തു ലം​ഘി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്നു​മാ​ണ് ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദം. അ​തി​നാ​ൽ ഐ​പി​സി 415, 420 എ​ന്നി വ​കു​പ്പു​ക​ളും ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 123 (ബി) ​വ​കു​പ്പു​ക​ളും പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം കൊ​ണ്ടു​വ​ന്ന​പ്പോ​ൾ അ​ത് ത​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മെ​ന്നാ​ണ് ബി​ജെ​പി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഇ​തേ രീ​തി​യി​ലാ​ണ് 15 ല​ക്ഷ​ത്തി​ന്‍റെ വാ​ഗ്ദാ​നം 2014ലും ​ബി​ജെ​പി അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം ലം​ഘി​ക്കു​ന്ന​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ പ​റ​യു​ന്നു.

modi flop
Read the Next Article

വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്. അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനം; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രിസഭാ യോഗം

New Update
umman chandi

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അനുശോചിച്ചു. ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ സ്മരിക്കുക്കുന്നതായി മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയത്തില്‍ പറയുന്നു. 

Advertisment

umman chandi

അനുശോചന പ്രമേയത്തിന്റെ പൂര്‍ണരൂപം:

''മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയുമായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയാത്ത നിലയില്‍ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. കെ.എസ്.യുവിലൂടെ കോണ്‍ഗ്രസിലെത്തി ആ പാര്‍ട്ടിയുടെ നേതൃത്വത്തിലും ഗവണ്‍മെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി ജനാധിപത്യ പ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ചു.

ജനക്ഷേമത്തിലും സംസ്ഥാന വികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപന്‍ എന്നനിലക്കും ജനകീയ പ്രശ്‌നങ്ങള്‍ സമര്‍ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃത്വത്തിലെ പ്രമുഖന്‍ എന്ന നിലക്കുമൊക്കെ ശ്രദ്ധേയനായി. 1970ല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ശ്രീ ഉമ്മന്‍ചാണ്ടി പിന്നീടിങ്ങോട്ടെക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു.

53 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി എം.എല്‍.എ ആയിരിക്കുക, അതും ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോല്‍വി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മന്‍ചാണ്ടിയുടെ റെക്കോഡാണ്. പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടര്‍ച്ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനവും സ്മരണീയമാണ്'.

Advertisment