New Update
കൊല്ലം : കൊല്ലം കോർപറേഷനിൽ എൽഡിഎഫ് ഭരണം നിലനിർത്തുന്നു. ആകെയുള്ള 55 ഡിവിഷനുകളിൽ ഇതുവരെ 31 ഡിവിഷനുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. യുഡിഎഫ് 8 ഡിവിഷനുകളിൽ ജയിച്ചു. നിലവിൽ 2 സീറ്റുണ്ടായിരുന്ന ബിജെപിയുടെ സീറ്റുനില 6 ആയി ഉയർന്നു. എസ്ഡിപിഐ ഒരു സീറ്റിലും വിജയിച്ചു.
Advertisment
വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തില്‍ ആകെയുള്ള 17 സീറ്റിലും എല്‍ഡിഎഫിനു വിജയം.
കോർപറേഷനിൽ എൽഡിഎഫ് മേയർ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന 2 വനിതകൾക്കു തോൽവി. കുന്നുകുഴി വാർഡിൽ എ.ജി.ഒലീന, നെടുങ്കാട് വാർഡിൽ എസ്.പുഷ്പലതയുമാണു പരാജയപ്പെട്ടത്.
അതേസമയം, മേയർ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന ജമീല ശ്രീധർ പേരൂർക്കട വാർഡിൽ വിജയിച്ചു. കോർപറേഷനിലെ നിലവിലെ മേയർ കെ.ശ്രീകുമാർ (സിപിഎം) കരിക്കകം വാർഡിൽ തോറ്റു. ബിജെപിയിലെ ഡി.ജി.കുമാരനാണു ജയിച്ചത്.