ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കൊച്ചി: സ്ഥാനാർഥിയായതിന്റെ പേരിൽ തനിക്ക് ഹൈപ്പർ ടെൻഷൻ ഒന്നും ഇല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. കൊച്ചിൻ കാർഡിയോളജി ഫോറം സംഘടിപ്പിച്ച സൈക്ലത്തോണിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സ്ഥാനാർഥിയുടെ പ്രതികരണം.
Advertisment
തിരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിലെ കുടിവെള്ളം, ആരോഗ്യം തുടങ്ങി കാര്യങ്ങൾക്കായിരിക്കും പരിഗണന നൽകുകയെന്നും ജോ ജോസഫ് പറഞ്ഞു. ഭാര്യ ദയയും സ്ഥാനാർഥിക്കൊപ്പം സൈക്ലത്തോണിൽ പങ്കെടുത്തു.