Advertisment

കൈപ്പത്തിക്ക് ചെയ്യുന്ന വോട്ടുകൾ താമരയ്ക്ക് വീഴുന്നു; പ്രതിഷേധവുമായി വോട്ടർമാർ; വയനാട് കമ്പളക്കാട്ടിൽ പോളിങ് നിർത്തിവെച്ചു

New Update

വയനാട്: വോട്ടിം​ഗ് യന്ത്രത്തിൽ ക്രമക്കേട് ആരോപിച്ച് വയനാട്​ കൽപറ്റ മണ്ഡലത്തിലെ കമ്പളക്കാട്ട്​ വോട്ടർമാരുടെ പ്രതിഷേധത്തെ തുടർന്ന്​ വോ​ട്ടെടുപ്പ്​ നിർത്തിവെച്ചു. കൈപ്പത്തിക്കു ചെയ്യുന്ന വോട്ടുകൾ താമരക്കും ആന ചിഹ്നത്തിനുമാണ് വീഴുന്നതെന്ന് വോട്ടർമാർ ആരോപിച്ചതിനെത്തുടർന്നാണ് വോട്ടെടുപ്പ് നിർത്തിവെച്ചത്.

Advertisment

publive-image

താമരക്കും സ്വതന്ത്ര സ്​ഥാനാർഥിയുടെ ആന ചിഹ്നത്തിനുമാണ്​ കൈപ്പത്തിക്ക് രേഖപ്പെടുത്തിയ വോട്ടുകൾ പോയതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.



കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പർ ബൂത്തായ അൻസാരിയ കോംപ്ലക്സിലാണ്​ സംഭവം. കൈപ്പത്തിക്ക് ചെയ്ത മൂന്ന് വോട്ടുകളിൽ രണ്ടെണ്ണം താമരയ്ക്കും ഒരെണ്ണം ആന ചിഹ്നത്തിലുമാണ് വിവിപാറ്റിൽ കാണിച്ചത്.

കമ്പളക്കാട് അൻസാരി പബ്ലിക് സി തുടർന്ന് പത്തുമണിയോടെയാണ് സംഭവം. വയനാട്​ കലക്​ട്രേറ്റിൽ നിന്ന്​ തെരഞ്ഞെടുപ്പ്​ വിഭാഗം ഉദ്യോഗസ്​ഥർ സ്​ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്​.

election 2021
Advertisment