ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചു,  വിദ്യഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തി; എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി

New Update

തിരുവനന്തപുരം: നഗരസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥിയായി വിജയിച്ച ലോക് ജനശക്തി പാര്‍ട്ടി വൈസ് പ്രസിഡണ്ട് സാജു തോമസിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സാജു ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചെന്നാണ് പരാതി.

Advertisment

publive-image

ഇതിന് പുറമേ വിദ്യഭ്യാസ യോഗ്യത തെറ്റായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നും കാണിച്ച് ഗ്രീന്‍ ആക്ഷന്‍ ഫോഴ്‌സ് സെക്രട്ടറി ഷിബു മാനുവലാണ് പരാതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ വിദ്യാഭ്യാസ യോഗ്യതയും തെറ്റ് വിവരങ്ങളും സംബന്ധിച്ച് ശരിയായ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ളതെന്നും തനിക്കെതിരെ പൊലീസ് കേസുകളൊന്നും ഇല്ലെന്നും അതിനുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സാജു തോമസ് വ്യക്തമാക്കി.

election news
Advertisment