കണ്ണൂർ തിരഞ്ഞെടുപ്പു കാലത്തു പൊതുമര്യാദയുടെ സീമകൾ ലംഘിച്ചാണു ചില വലതുപക്ഷ മാധ്യമങ്ങൾ പെരുമാറിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുമണ്ഡലത്തെ മലീമസപ്പെടുത്താൻ മാധ്യമങ്ങൾ തയാറാവരുത്.
തങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ ജനങ്ങളെ ചിന്തിപ്പിക്കാൻ കഴിയില്ലെന്നു മാധ്യമ മേലാളന്മാർ
ഓർക്കണം. അക്കാര്യം കൂടി ഓർമപ്പെടുത്തുന്നതാണു തിരഞ്ഞെടുപ്പു ഫലം. സംസ്ഥാനത്തിന്റെ കാര്യങ്ങൾ തങ്ങൾ തീരുമാനിക്കുമെന്ന ഹുങ്കോടെയാണ് ചില മാധ്യമങ്ങൾ പുറപ്പെട്ടത്.അവർ രാഷ്ട്രീയ കാര്യങ്ങൾ തീരുമാനിക്കാനുള്ള മേലാളരല്ല. ഒരു മാധ്യമത്തെയും പേരെടുത്തുപറയാത്തതു തന്റെ മര്യാദ കൊണ്ടാണ്.
എത്ര മര്യാദ കെട്ട രീതിയിലാണ് എൽഡിഎഫിനെതിരെ ചില മാധ്യമങ്ങൾ നീങ്ങിയതെന്നു സ്വയം വിമർശനപരമായി പരിശോധിക്കണം. നിങ്ങളുടെ കയ്യിലല്ല നാട് എന്ന് ജനങ്ങൾ തിരഞ്ഞെടുപ്പു ഫലത്തിലൂടെ പറഞ്ഞിരിക്കുന്നു.
മാധ്യമങ്ങൾ പറയുന്നതെന്തും അതേപോലെ വിഴുങ്ങാൻ തയാറുള്ളവരാണു കേരള ജനതയെന്നു
തെറ്റിദ്ധരിക്കരുത്. അവർക്ക് അവരുടേതായ വിവേചന ബുദ്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.