തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സര്‍വ്വെകള്‍ തടയാന്‍ ഇലക്ഷന്‍ കമ്മിഷന്‍ നടപടി എടുക്കണ മെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏകപക്ഷീയ സര്‍വ്വെകള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി.
/sathyam/media/post_attachments/gOaPxkEJgvZpOM8f0WFW.jpg)
ഏകപക്ഷീയവും പക്ഷപാതപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അഭിപ്രായ വോട്ടെടുപ്പുകളും സര്‍വ്വേകളുമാണ് വിവിധ മാദ്ധ്യമങ്ങള്‍ പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും ദു:സ്വാധീനം ചെലുത്തുന്നതിനും നിക്ഷിപ്ത ലക്ഷ്യത്താടെ, കൃത്രിമത്വം നടത്തിയാണ് സര്‍വ്വേകള്‍ സൃഷ്ടിക്കുന്നതെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
ഇത് ജനങ്ങളില്‍ വലിയ തോതിലുള്ള ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇലക്ട്രോണിക് മാദ്ധ്യമങ്ങള്‍ നിയമസഭാ മണ്ഡലം തിരിച്ച് നിക്ഷിപ്ത താത്പര്യത്തോടെയുള്ള സര്‍വ്വേകളും അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളും പ്രസിദ്ധീകരിച്ചു തുടങ്ങിയിരിക്കുകയാണ്. വോട്ടര്‍മാരുടെ സ്വതന്ത്രമായ തീരുമാനത്തെ സ്വാധീനിക്കുന്നതിനും തെറ്റിദ്ധരിപ്പിച്ച് അവരുടെ മനോനില മാറ്റുന്നതിനും അതു വഴി സ്വതന്ത്രവും നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിനും ഇത്തരം സര്‍വ്വെകള്‍ക്ക് കഴിയും.
ഇവ ബോധപൂര്‍വ്വം ചെയ്യുന്നതാണ്. അതുകൊണ്ട് അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെട്ട് തിരഞ്ഞെടുപ്പ് പ്രക്രിയെ തകിടം മറിക്കാനുള്ള ശ്രമങ്ങള്‍ തടയണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക്് നല്‍കിയ കത്തില്‍ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.