Advertisment

18 രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 19ന് തിരഞ്ഞെടുപ്പ്‌

New Update

publive-image

ന്യൂഡല്‍ഹി: 18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നെങ്കിലും കൊവിഡ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ നീട്ടിവയ്ക്കുകയായിരുന്നു.

ആന്ധ്രാപ്രദേശില്‍ നിന്നും ഗുജറാത്തില്‍ നിന്നും ഒഴിവു വരുന്ന നാലു വീതം സീറ്റുകളിലേക്കും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്നുവീതം സീറ്റുകളിലേക്കും ജാര്‍ഖണ്ഡില്‍ നിന്നുള്ള രണ്ട് സീറ്റിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ്.

Advertisment