ഇലക്ട്രറല്‍ വോട്ടുകള്‍ എണ്ണുന്നതിനെ ചോദ്യം ചെയ്യാന്‍ തയാറായി റിപ്പബ്ലിക്കന്‍ ഹൗസ് അംഗങ്ങള്‍

New Update

വാഷിങ്ടന്‍ ഡി സി: യുഎസ് കോണ്‍ഗ്രസില്‍ ഇലക്ട്രറല്‍ വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്ന ജനുവരി 6ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 140 കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെണ്ണലിനെ ചോദ്യം ചെയ്യുന്നതിന് തയാറായതായി രണ്ട് റിപ്പബ്ലിക്കന്‍ യുഎസ് ഹൗസ് പ്രതിനിധികള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

Advertisment

publive-image

ബൈഡന്റെ വിജയം ചോദ്യം ചെയ്യുന്നതോടെ ഔദ്യോഗീക പ്രഖ്യാപനത്തിന് കാലതാമസം വരുമെന്നതല്ലാതെ പ്രത്യേകിച്ച് ഒരു മാറ്റവും സംഭവിക്കുകയില്ലെന്നതാണ് യാഥാര്‍ഥ്യം.

തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചു ഗുരുതരമായ ആരോപണങ്ങള്‍ ഒന്നും ഉണ്ടായിക്കാണില്ലെന്നും, അമേരിക്കന്‍ ഉന്നത നീതിന്യായ പീഠം പോലും തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികളെല്ലാം തള്ളികളഞ്ഞെന്നും ഡമോക്രാറ്റിക് നേതാക്കള്‍ വ്യക്തമാക്കി.

റിപ്പബ്ലിക്കന്‍ യുഎസ് സെനറ്റര്‍മാരില്‍ മിസോറിയില്‍ നിന്നുള്ള സെനറ്റര്‍ ജോഫ് ഹൗലി വോട്ടെണ്ണലിനെ തടസപ്പെടുത്തുമെന്ന് പരസ്യമായി പ്രസ്താവനയിറക്കിയപ്പോള്‍ നെബ്രസ്ക്കയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബെന്‍ സാസ് ഈ നിലപാടിനെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ജനുവരി 6ന് നടക്കുന്ന വോട്ടെണ്ണല്‍ തടസ്സപ്പെടുത്തരുതെന്ന് റിപ്പബ്ലിക്കന്‍ സെനറ്റ് ഭൂരിപക്ഷ ലീഡര്‍ മിച്ച് മെക്കോണലും മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ബൈഡനെ അന്നു തന്നെ പ്രസിഡന്റായി പ്രഖ്യാപിച്ചെക്കും.

ELECTRAL VOTTU
Advertisment