Advertisment

വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക:ഫെബ്രുവരി മൂന്നിന് വൈദ്യുതി ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക്

New Update

തിരുവനന്തപുരം: ഫെബ്രുവരി മൂന്നിന് വൈദ്യുതി ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക്. വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പണിമുടക്ക്. നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്‌ട്രിസിറ്റി എംപ്ലോയീസ് & എന്‍ജിനീയേഴ്‌സ് ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment

publive-image

കെഎസ്‌ഇബിയിലെ വിവിധ സംഘടനകള്‍ ഇന്ന് മാനേജിങ് ഡയറക്ടര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി. തുടര്‍ന്ന് തിരുവനന്തപുരം വൈദ്യുതി ഭവന് മുന്‍പില്‍ പണിമുടക്ക് വിശദീകരണയോഗം നടത്തി.

വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരികുന്നതിനായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം പുറപ്പെടുവിച്ച വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക, കര്‍ഷക വിരുദ്ധമായ മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണത്തിന് അവസരമൊരുക്കുന്ന സ്റ്റാന്‍ഡാര്‍ഡ് ബിഡിംഗ് ഡോക്യുമെന്റ് പിന്‍വലിക്കുക, കേന്ദ്രഭരണ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരണത്തിന് വേണ്ടി കൈക്കൊണ്ട നടപടികള്‍ നിര്‍ത്തിവെക്കുക, പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിച്ച്‌ പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക, കരാര്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം നല്‍കുക, വൈദ്യുതിമേഖല വിവിധ കമ്ബനികളാക്കി വിഭജിക്കപ്പെട്ട സംസ്ഥാനങ്ങളിലെ കമ്ബനികളെ കേരള മാതൃകയില്‍ ഒറ്റ സ്ഥാപനമാക്കി സംയോജിപ്പിക്കുക, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് വൈദ്യുതി ജീവനക്കാര്‍ പണിമുടക്കുന്നത്.

Advertisment