/sathyam/media/post_attachments/Q6ZC64GS1mR1M75QR8P5.jpg)
കോട്ടയം/പാലാ: കെ എസ് ഇ ബി ഭരണങ്ങാനം സെക്ഷൻ പരിധിയിൽ വരുന്ന ഇടമറ്റം, പൂവത്തോട്, അമ്പാറനിരപ്പേൽ, മൂന്നാംതോട്, കൊണ്ടൂർ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ്. ഇവിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം മഴ തൂളിയാൽ മുടങ്ങുന്ന വൈദുതി ബന്ധം പിറ്റേദിവസം ആണ് പുനഃസ്ഥാപിക്കുന്നത്. വേനൽ ചൂടിൽ നിത്യേന ഉള്ള വൈദ്യുതി മുടക്കം പ്രദേശവാസികളെ ബുദ്ധിമുട്ടിൽ ആക്കുകയാണ്. ക്ലാസ് സമയത്ത് വൈദ്യുതി മുടങ്ങുന്നതോടെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനവും മുടങ്ങുകയാണ്.
പൈക സെക്ഷൻ പരിധിയിൽ വരുന്ന ഇടമറ്റം ഫീഡർ മുതൽ ഈരാറ്റുപേട്ട സെക്ഷൻ പരിധിയിൽ കൊണ്ടൂർ ഫീഡർ വരെ ഉള്ള പ്രദേശങ്ങളിൽ എവിടെയെങ്കിലും തകരാർ സംഭവിച്ചാൽ പത്തോളം ട്രാൻസ്ഫോമറുകൾ മുഴുവനായി ഓഫ് ആക്കുകയാണ് പതിവ്. തകരാർ ഉള്ള പ്രദേശം തന്നെ ഓഫ് ചെയ്ത് ശൃംഖലയിൽ ഉളള മറ്റു ഫീഡറുകളൾ പ്രയോജനപ്പെടുത്തി തകരാർ ഇല്ലാത്ത സ്ഥലങ്ങളിൽ വൈദ്യതി എത്തിക്കുവാൻ അധികാരികൾ ശ്രദ്ധിക്കാറില്ലന്നും നാട്ടുകാർ പരാതി പെടുന്നു.
റബ്ബർ ഉൾപ്പെടെ മരങ്ങൾ തിങ്ങി നിൽക്കുന്ന പ്രദേശങ്ങളിൽ കൂടി കടന്നു പോകുന്ന 11കെവി ലൈനിൽ കൃത്യമായ സമയങ്ങളിൽ ടച്ചിങ് എടുത്തോ ഏരിയൽ ബഞ്ചഡ് കേബിൾ ഉപയോഗിച്ച് വൈദ്യുതി വിതരണം നടത്തിയോ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.
വൈദ്യുതി മുടങ്ങിയാൽ ഭരണങ്ങാനം കെഎസ്ഇബി ഓഫീസ് നമ്പറിൽ വിളിച്ചാൽ കോൾ എടുക്കാൻ തയ്യാറാകാത്ത ജീവനക്കാർ ഓഫീസ് മൊബൈൽ (CUG) നമ്പർ സ്വിച്ച് ഓഫ് ആക്കി വെക്കുന്നത് പതിവാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇതുമൂലം അടിയന്തര സാഹചര്യങ്ങളിൽ കെഎസ്ഇബി ഭരണങ്ങാനം ഓഫീസുമായി ബന്ധപ്പെടുവാൻ മാർഗം ഇല്ലാതായിരിക്കുകയാണ്.
കെ എസ് ഇ ബി യുടെ ഓൺലൈൻ പോർട്ടലിലോ കാൾ സെന്ററിലോ റെജിസ്റ്റർ ചെയുന്ന പരാതികൾ പരിഹരിക്കുന്നതിന് മുന്നേ പരാതികൾ പരിഹരിച്ചതായുള്ള അറിയിപ്പുകൾ (മെസ്സേജുകൾ ഈമെയിലുകൾ) ലഭിക്കുന്നതായും ഉപഭോക്താക്കൾ പറയുന്നു. പരാതികൾ പരിഹരിക്കുന്നതിന് മുന്നേ ഓൺലൈനിൽ നിന്നും പരാതികൾ മാറ്റപ്പെടുന്നു എന്നു ഉപഭോക്താക്കൾ പറയുന്നു. മേലധികാരികൾ ശാശ്വത പരിഹാരം കാണണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us