കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു

ന്യൂസ് ബ്യൂറോ, വയനാട്
Saturday, January 16, 2021

ക​ല്‍​പ്പ​റ്റ : കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു. പു​ത്തൂ​ര്‍​വ​യ​ലി​ലെ ഇ​ഡി പോ​സ്റ്റു​മാ​ന്‍ മേ​പ്പാ​ടി കു​ന്ന​മ്ബ​റ്റ മൂ​പ്പ​ന്‍​കു​ന്ന് പ​ര​ശു​രാ​മ​ന്‍റെ ഭാ​ര്യ പാ​ര്‍​വ​തി​യാ​ണ്(50) ഇ​ന്ന് പു​ല​ര്‍​ച്ചെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 30ന് വൈ​കു​ന്നേ​ര​മാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ചെമ്പ്ര എ​സ്റ്റേ​റ്റി​ലെ സ്ഥി​രം തൊ​ഴി​ലാ​ളി​യാ​ണ് പാ​ര്‍​വ​തി. ജോ​ലി ക​ഴി​ഞ്ഞ് മ​റ്റു​ തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം കൂ​ട്ടു​മു​ണ്ട എ​സ്റ്റേ​റ്റി​ലൂ​ടെ മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ആ​ന​യു​ടെ മു​ന്നി​ല്‍​പ്പെ​ട്ട​ത്.

ആ​ന​യു​ടെ ച​വി​ട്ടേ​റ്റ പാ​ര്‍​വ​തി സ​മീ​പ​ത്തെ കു​ഴി​യി​ലേ​ക്കു തെ​റി​ച്ചു​വീ​ണു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​ന പി​ന്‍​വാ​ങ്ങി​യ​തി​നു ശേ​ഷ​മാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാ​ര്‍​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പാ​ര്‍​വ​തി​ക്കു വി​ദ​ഗ്ധ ചി​കി​ത്സ വൈ​കി​യ​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.

×